KeralaLatest News

ഹർത്താൽന് 17 കിലോമീറ്റർ സൈക്കിൾ ചവിട്ടി ആശുപത്രിയിൽ എത്തി ഈ ഡോക്ടർ

ത്രിശ്ശൂർ: രോഗങ്ങൾക്കും അപകടങ്ങൾക്കും ഹർത്താലും പണിമുടക്കും ഇല്ലാത്തതിനാൽ ഡോക്ടർമാർക്കും അതുണ്ടാവരുതെന്നാണ് ഡോ. സതീഷ് പരമേശ്വരൻ പറയുന്നത്. അതുകൊണ്ടുതന്നെ ഹർത്താൽദിനത്തിൽ ചേലക്കരയിലെ വീട്ടിൽനിന്ന്‌ 17 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഡോക്ടർ കാവശ്ശേരിയിലെ ആശുപത്രിയിലെത്തി. സാധാരണക്കാരിൽ സാധാരണക്കാരാണ് സർക്കാർ ആശുപത്രികളിലെത്തുക, അവർക്ക് ആശ്രയം ഞങ്ങളെപ്പോലുള്ള ഡോക്ടർമാരും. രോഗികളുടെ സ്ഥിതി ഓർത്തപ്പോൾ വീട്ടിലിരിക്കാൻ തോന്നിയില്ല,സൈക്കിളെടുത്തിറങ്ങി….-ഇതാണ് തന്റെ യാത്രയെക്കുറിച്ച് ഡോ. സതീഷിന് പറയാനുള്ളത്.

ഹർത്താൽത്തലേന്ന് ജോലികഴിഞ്ഞ് മടങ്ങുമ്പോൾ ഡോക്ടറുടെ കാർ തടഞ്ഞ് പ്രകടനക്കാർ അസഭ്യം പറഞ്ഞിരുന്നു. ഹർത്താൽദിനം കാറെടുക്കാതെ സൈക്കിളിൽ ജോലിക്കു പോകാനുള്ള തീരുമാനത്തിന് ഇതും പ്രചോദനമായി. പ്രളയകാലത്ത് നെല്ലിയാമ്പതിയിൽ ദുരിതത്തിലായവരെ ചികിത്സിക്കാൻ 15 കിലോമീറ്റർ നടന്ന് ഡോ. സതീഷ് എത്തിയത് വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button