KeralaLatest News

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പാലക്കാട്: ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ചേശ്വരം താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഞ്ചേശ്വരം പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ. അടുത്ത 24 മണിക്കൂറിലേക്ക് Crpc144 പ്രകാരമുള്ള നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചത്. അന്യായമായ സംഘം ചേരല്‍ നിരോധിച്ചും അക്രമ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി അമര്‍ച്ച ചെയ്യുമെന്നും കളക്ടറുടെ ഉത്തരവിട്ടു. ഹര്‍ത്താലില്‍ പാലക്കാട് നഗരത്തിലെമ്പാടും വ്യാപക അക്രമങ്ങളുണ്ടായിരുന്നു. നഗരത്തിലും മണ്ണാര്‍ക്കാടും പലതവണ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്താകെ ഇന്ന് 745 പേര്‍ അറസ്റ്റിലായി. 628പേര്‍ കരുതല്‍ തടങ്കലില്‍, 559 കേസ് റജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button