Latest NewsKeralaIndia

ബാർക്ക് റേറ്റിങ്ങിൽ വീണ്ടും ജനം മുന്നേറ്റം നടത്തുന്നു : ചാനലുകളുടെ ഏറ്റവും പുതിയ റേറ്റിങ്

കാലങ്ങളായി രണ്ടും മൂന്നും സ്ഥാനത്ത് മാറി മാറി നിലയുറപ്പിച്ചിരുന്ന മാതൃഭൂമി, മനോരമ എന്നീ ചാനലുകൾക്ക് ഭീഷണിയായാണ് ജനത്തിന്റെ കുതിപ്പ്.

മലയാളത്തിലെ പ്രമുഖ ടിവി ചാനലുകളെ പിന്തള്ളി ബാര്‍ക്ക് റേറ്റിങ്ങില്‍ ബിജെപിചാനലായ ജനം ടിവിയുടെ കുതിപ്പ് വീണ്ടും. ഇത്തവണ നഷ്ടപ്പെട്ട മൂന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ്. എന്നത്തേതും പോലെ ഏഷ്യാനെറ്റ് ബാര്‍ക്കിങ്ങില്‍ മേധാവിത്വം പുലര്‍ത്തുമ്പോള്‍ കാലങ്ങളായി രണ്ടും മൂന്നും സ്ഥാനത്ത് മാറി മാറി നിലയുറപ്പിച്ചിരുന്ന മാതൃഭൂമി, മനോരമ എന്നീ ചാനലുകൾക്ക് ഭീഷണിയായാണ് ജനത്തിന്റെ കുതിപ്പ്.

മനോരമ ഇപ്പോൾ രണ്ടാം സ്ഥാനത്താണെങ്കിലും വളരെ നേരിയ വ്യത്യാസം മാത്രമാണ് ജനവുമായി ഉള്ളത്.ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരായ നടക്കുന്ന സമരങ്ങളേയും പ്രതിഷേധ പരിപാടികളേയും ഭക്തജനങ്ങളുടെ നിലപാടിന് അനുസരിച്ച് കവറേജ് ചെയ്‌തോടെയാണ് ജനം ടിവി കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. ഒരു സമയത്തു ഏഷ്യാനെറ്റിന്റെ പോലും പ്രേക്ഷകർക്ക് കുറവുണ്ടാകുകയും ജനം ഏഷ്യാനെറ്റിന്റെ അടുത്ത് വരെ എത്തുകയും ചെയ്തത് മാധ്യമ ലോകത്തു തന്നെ ഞെട്ടൽ ഉണ്ടാകുകയും ചെയ്തു.

No photo description available.

പിന്നീട് ശബരിമല വിഷയത്തിൽ മറ്റു മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ കൊടുത്തതോടെ അവരുടെ റേറ്റിങ് വീണ്ടും ഉയരുകയും ചെയ്തു. പുതിയ ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനം മനോരമ ന്യൂസ് സ്വന്തമാക്കി. മൂന്നാം സ്ഥാനം ജനം പിടിച്ചിട്ടുണ്ട്. നാലാം സ്ഥാനത്താണ് മാതൃഭൂമി.

shortlink

Related Articles

Post Your Comments

Related Articles


Back to top button