Latest NewsIndia

ഡല്‍ഹിയില്‍ കെജരിവാള്‍ തന്നെ മതിയെന്ന് ജനങ്ങള്‍: എഎപി-കോണ്‍ഗ്രസ് സഖ്യത്തില്‍ അതൃപ്തി

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്ര മോദിയ്ക്കു തന്നെയാണ് പിന്തുണ കൂടുതല്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തതോടെ വിജയ സാധ്യതയുള്ള സഖ്യങ്ങള്‍ രൂപീകരിക്കുന്നതിനുള്ള തിരക്കിലാണ് മുന്നണികള്‍. സഖ്യ രൂപൂകരണത്തില്‍ ഏറ്റവും പുതുതായി എത്തിയ വാര്‍ത്തയാണ് ഡല്‍ഹിയിലേത്. ആംആദ്മിയും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു എന്നതായിരുന്നു വാര്‍ത്ത. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ ഭരണ വിരുദ്ധ വാകാരം അലതല്ലിയപ്പോള്‍ അത് കോണ്‍ഗ്രസിനാണ് ഗുണം ചെയ്തത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പതിനഞ്ച് വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചത്. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പുള്ള എക്‌സിറ്റ് പോള്‍ സര്‍വേകളെല്ലാം കോണ്‍ഗ്‌സിന് അനുകൂലമായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ഭരണ വിരുദ്ധ വികാരമില്ലെന്നാണ് ഇന്ത്യാ ടുഡേ പിഎസ്ഇ പോള്‍ സര്‍വ്വേ സൂചന നല്‍കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് എഎപിയുമായി സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് എഎപിക്ക് പിന്തുണ ഏറുകയാണെന്ന് വ്യക്തമാക്കികൊണ്ടുള്ള സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നത്. 70 ല്‍ 60 സീറ്റും നേടിയാണ് എഎപി 2015ല്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ നാല് വര്‍ഷത്തെ ഭരണകാലയളവില്‍ എഎപി സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരമില്ലെന്നാണ് ഇന്ത്യാ ടുഡേ പിഎസ്ഇ സര്‍വ്വേ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 49 ശതമാനം പേരും അരവിന്ദ് കെജരിവാള്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ സര്‍വ്വേയില്‍ 47 ശതമാനം എഎപി തന്നെ അധികാരത്തില്‍ വരണമെന്ന് താത്പര്യം പ്രകടിപ്പിച്ചത്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയാണ് മുഖ്യമന്ത്രിയായി യോഗ്യത കല്‍പ്പിക്കുന്ന മറ്റൊരു നേതാവ്. അതേസമയം 14 ശതമാനം പേര്‍ മാത്രമാണ് മനോജ് തിവാരിയെ പിന്തുണച്ചത്.

അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്ര മോദിയ്ക്കു തന്നെയാണ് പിന്തുണ കൂടുതല്‍. 49 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. അതേസമയം 40 ശതമാനം പിന്തുണയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് രണ്ടാം സ്ഥാനത്തുള്ളത്. അരവിന്ദ് കെജരിവാളിനാണ് സര്‍വ്വേയില്‍ മൂന്നാം സ്ഥാനം.

Image result for narendra mo

അതേസമയം ഡല്‍ഹിയില്‍ എഎപിയുടെ പിന്തുണ കൂടി വരികയാണെന്നാണ് സര്‍വേകള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 43 ശതമാനം പേര്‍ സംതൃപ്തരാണ്. 34 ശതമാനം പേര്‍ അസംതൃപ്തരാണ്. 4 ശതമാനം പേര്‍ ഭരണം ശരാശരിയെന്ന് വിലയിരുത്തുന്നു. അതേസമയം കേന്ദ്ര സര്‍ക്കാരില്‍ 37 ശതമാനം പേര്‍ അതൃപ്തരാണെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു.

Image result for aap congress alliance 2019

ഡല്‍ഹിയില്‍ കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇരുപാര്‍ട്ടികളുടേയും സഖ്യം വേണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സര്‍വ്വേയില്‍ പങ്കെടുത്ത 10ല്‍ 4 പേര്‍ ഈ സഖ്യത്തെ തള്ളി. എന്നാല്‍ എതിര്‍പ്പുകള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ് എന്ന തിരിച്ചറിവില്‍ തങ്ങളുടെ മുന്‍ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു സഖ്യത്തെ എതിര്‍ത്തിരുന്ന നേതാക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button