KeralaLatest NewsIndia

‘ഇത് തുടര്‍ന്നാല്‍ ഭരണഘടനയനുസരിച്ചുള്ള പ്രത്യാഘാതങ്ങള്‍’ :പിണറായി വിജയന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ കേരളാ സര്‍ക്കാരിനെതിരെ ഭീഷണിയുമായി ബിജെപി കേന്ദ്ര നേതൃത്വം.

സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരായി വ്യാപകമായി അക്രമങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഡിവൈഎഫ്‌ഐയെയും എസ്ഡിപിഐയെയും ഉപയോഗിച്ചാണ് കേരള സര്‍ക്കാര്‍ അക്രമങ്ങള്‍ അഴിച്ച് വിടുന്നത്. മുഖ്യമന്ത്രി സിപിഎം പ്രവര്‍ത്തകരെ കെട്ടഴിച്ച് വിട്ടിരിക്കുകയാണ്.

ഇത് അവസാനിപ്പിക്കുവാന്‍ തയ്യാറാകാത്ത പക്ഷം ഭരണഘടനാപരമായ പ്രത്യാഘാതങ്ങള്‍ നേരിടുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറായിക്കോളുവെന്ന് ബിജെപി ദേശീയ വക്താവ് നരസിംഹ റാവു മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button