Latest NewsKerala

പ്രായഭേദമില്ലാതെ ശബരിമലയില്‍ ആര്‍ക്കും വരാം. ആക്റ്റിവിസ്റ്റുകള്‍ക്കും എത്താം കടകംപള്ളി

കൊല്ലം: പ്രായഭേദമില്ലാതെ ശബരിമലയില്‍ ആര്‍ക്കും വരാമെന്നും വിശ്വാസികളായ ആക്റ്റിവിസ്റ്റുകള്‍ക്കും എത്താമെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏത് പ്രായത്തിലുള്ളവര്‍ക്കും വരുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്.

പ്രായം നോക്കാതെ ആരെയും അവിടേയ്ക്ക് കടത്തിവിടാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അതനുസരിച്ച്‌ നിരവധി സ്ത്രീകള്‍ അവിടെ എത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുന്ന കാര്യങ്ങള്‍ മാത്രമേ പുറത്തു വരുന്നുള്ളൂവെന്നും കടകംപള്ളി വ്യക്തമാക്കി.

ഈയിടെ ശബരിമലയില്‍ എത്തിയ സ്ത്രീകള്‍ക്ക് മറ്റ് ഉദ്ദേശങ്ങളില്ലായിരുന്നു. സ്ത്രീകള്‍ കയറുന്നതില്‍ യഥാര്‍ഥ ഭക്തര്‍ക്ക് തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ കയറിയെന്ന റിപ്പോര്‍ട്ടും അദ്ദേഹം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button