KeralaLatest NewsNews

കുമ്മനത്തിനു പ്രസാദം കിട്ടുമ്പോൾ മന്ത്രിക്ക് ചെളിയും പണവും; കടകമ്പള്ളിയെ പരിഹസിച്ച് മുൻ ഡിജിപി ടിപി സെൻ കുമാർ

തിരുവനന്തപുരം: കുമ്മനത്തിനു പ്രസാദം കിട്ടുമ്പോൾ മന്ത്രിക്ക് ചെളിയും പണവും ആണ് കിട്ടുന്നതെന്ന് മുൻ ഡിജിപി ടിപി സെൻ കുമാർ. ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന് മറുപടിയുമായി മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ എത്തിയതിനു പിന്നാലെയാണ് കടകമ്പള്ളിയെ പരിഹസിച്ച് മുൻ ഡിജിപി ടിപി സെൻ കുമാർ എത്തിയത്. എഫ് ബി പോസ്റ്റിലൂടെയാണ് സെൻകുമാറിന്റെ വിമർശനം.

കുമ്മനം സമൂഹത്തിനു വേണ്ടി ജീവിക്കുമ്പോൾ കടകമ്പിള്ളി സമൂഹത്തിനെ തന്റെ സ്വാർത്ഥത ക്കായി ഉപയോഗിക്കുന്നുവെന്നും സെൻ കുമാർ പറയുന്നു .

നിങ്ങളെ പോലെ കയ്യിൽ ശതകോടികളുടെ ആസ്തിയോ , ബിനാമി- മുതലാളിമാരുടെ പിൻബലമോ ഇല്ലാത്ത തികഞ്ഞ സാത്വികനായ കുമ്മനം രാജശേഖരനെ വിമർശിക്കാൻ ഒരു ധാർമ്മിക അധികാരവും നിങ്ങൾക്കില്ലെന്ന് ‘ പി സെൻ കുമാർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button