Latest NewsDevotional

പരമശിവന്റെ അനുഗ്രഹം നേടണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ശിവഭക്തര്‍ക്ക് തങ്ങളുടെ ദേവന്റെ അനുഗ്രഹം നേടണമെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ശിവലിംഗത്തില്‍ ശുദ്ധമായ ജലം കൊണ്ട് അഭിഷേകം ചെയ്തും കൂവിളത്തില അര്‍പ്പിച്ചും വളരെ ലളിതമായി ആരാധന നടത്തി ഭഗവാനെ പ്രസാദിപ്പിക്കണമെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. മന്ത്രങ്ങളാലും അദ്ദേഹത്തെ പ്രീതിപ്പെടുത്താം. ശക്തി, സംരക്ഷണം, ആരോഗ്യം, തൊഴില്‍, വിവാഹം ഇങ്ങനെ ഭക്തര്‍ ആഗ്രഹിക്കുന്നതെന്തും ഭഗവാന്‍ ശിവന്‍ നടത്തി തരും.

ഹിന്ദുമത വിശ്വാസപ്രകാരം ഭഗവാന്‍ ശിവനെ അരൂപി, അനന്തം, അത്യുത്കൃഷ്ടം , മാറ്റമില്ലാത്തത്, പരിപൂര്‍ണം, അജയ്യതയുടെ സംക്ഷിപ്ത രൂപം , വീര്യം, ഭയാനകം, ശാന്തം, കരുണ, യശ്ശസ്, ബുദ്ധി എന്നിങ്ങനെയെല്ലാം ചിത്രീകരിക്കുന്നു. ആചാരാനുഷ്ഠാനങ്ങളോടെ ശിവനെ പൂജിക്കുന്നതിന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളും ധ്യാനിച്ച് മന്ത്രങ്ങള്‍ ജപിക്കണം.

ഹൃദയം :ഓം ഹ്രം ഹൃദയായ നമ
ശിരസ് : ഓം ഹ്രിം ശിരസേ സ്വാഹ
ജട( മുടി) :ഓം ഹൂം ശിഖയായേ വഷത്
തോജോ വലയം: ഓം ഹ്രെം കവചായ് ഹും
കണ്ണുകള്‍ :ഓം ഹ്രൗം നേത്രത്രയായ് വൗഷത്
ശിവ ഭഗവാന്റെ കൈകള്‍ : ഓം ഹ്രാ അസ്ത്രേയ ഭട്ട്

ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുമ്പോഴും ചില കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ ഒരിക്കലും പൂര്‍ണപ്രദക്ഷിണം നടത്താറില്ല. പൂര്‍ണതയുടെ ദേവനാണ് ശിവന്‍. അതുകൊണ്ട് തന്നെ പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ശിവ ക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുതെന്ന് പറയാന്‍ കാരണം. പ്രദക്ഷിണങ്ങളെല്ലാം വലത്തോട്ട് തന്നെയായിരിക്കണം എന്നും നിര്‍ബന്ധമുണ്ട്. ഓരോ ശിവഭക്തനും ദേവന്റെ അനുഗ്രഹാശിസുകളുണ്ടാകട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button