USALatest News

വര്‍ഷങ്ങളായി കോമയിലായിരുന്ന യുവതി പ്രസവിച്ചു

യുവതിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തുന്നതിനായി ഫീനിക്‌സ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ഫീനിക്‌സ്: 14 വര്‍ഷമായി കോമയില്‍ കിടന്ന യുവതി പ്രസവിച്ചു. യുഎസിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്‌സിലാണു സംഭവം. അവിടുത്തെ ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രമാണു 14 വര്‍ഷമായി ചികിത്സയിലായിരുന്ന യുവതിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതേസമയം കോമയിലായിരുന്ന യുവതിയെ ആരാണ് ഗര്‍ഭവതിയാക്കിയതെന്നതിനെ കുറിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ യുവതി ലൈംഗിക പീഡനത്തിനിരയായതും ഗര്‍ഭിണിയായിരുന്നു എന്നതും തിരിച്ചറിയാതെ പോയതു ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ വീഴ്ചയാണ്.

യുവതിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തുന്നതിനായി ഫീനിക്‌സ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി വനിതാ രോഗികളുടെ മുറികളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നതു ഹസിയെന്‍ഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കില്‍ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശം.

അതേസമയം യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദികളായവരെ കണ്ടു പിടിക്കാനുള്ള ശ്രമവും പോലീസ് ആരംഭിച്ചു കഴിഞ്ഞു. സംശയമുള്ളവരുടെ പട്ടിക തയാറാക്കിയശേഷം കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തി ഒത്തുനോക്കാനും തീരുമാനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button