മലപ്പുറം: ചന്തക്കുന്നിൽ ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി മരിച്ചു. 31കാരിയായ പ്രിജിയാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12-ഓടെ ചന്തക്കുന്ന് യുപി സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. ഭർത്താവ് സുധീഷിനൊപ്പം ഇരുചക്രവാഹനത്തിൽ പോവുകയായിരുന്നു പ്രിജി. സുജീഷ് ആണ് വാഹനം ഓടിച്ചിരുന്നത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് തെറിച്ചു വീണ പ്രിജിയെ സാരമായ പരിക്കുകളോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സുജീഷ് നിസാര പരിക്കുകളോടെ രക്ഷപെട്ടു.
മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments