Latest NewsIndia

2019 ല്‍ ആര് നേടും? കേരളം ആര്‍ക്കൊപ്പം? ബി.ജെ.പി അക്കൗണ്ട്‌ തുറക്കുമോ? ഇന്ത്യ ടി.വി-സി.എന്‍.എക്സ് സര്‍വേ ഫലം

ന്യൂഡല്‍ഹി•വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യം 543 അംഗ സഭയിലെ മാജിക് നമ്പരായ 272 ന് 15 സീറ്റ് അകലെ വീഴുമെന്ന് ഇന്ത്യ ടി.വി-സി.എന്‍.എക്സ് അഭിപ്രായ സര്‍വേ.

എന്‍.ഡി.എയ്ക്ക് 257 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സഖ്യത്തിന് (എസ്.പിയും ബി.എസ്.പിയും കൂടാതെ) 146 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.

കേരളത്തില്‍ യു.ഡി.എഫിന് സര്‍വേ മുന്‍‌തൂക്കം പ്രവചിക്കുന്നു. കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് 20 ല്‍ 12 സീറ്റുകള്‍ നേടുമ്പോള്‍ സി.പി.എം നയിക്കുന്ന എല്‍.ഡി.എഫ് 5 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു. മറ്റൊരു പ്രധാനപ്പെട്ടകാര്യം, ബി.ജെ.പി ഒരു സീറ്റില്‍ വിജയിക്കുമെന്നതാണ്. സ്വതന്ത്രര്‍ രണ്ട് സീറ്റുകളില്‍ ജയിക്കുമെന്നും സര്‍വേ പറയുന്നു.

2018 ഡിസംബര്‍ 15 മുതല്‍ 25 വരെ രാജ്യത്തെ 543 മണ്ഡലങ്ങളിലാണ് സര്‍വേ നടത്തിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയായിരുന്നു സര്‍വേ നടത്തിയത്.

Tags

Post Your Comments


Back to top button
Close
Close