Latest NewsMobile PhoneTechnology

വീണ്ടും ഞെട്ടിക്കാൻ ജിയോ : പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു

വീണ്ടും ഉപഭോക്താക്കളെ ഞെട്ടിക്കാൻ ഒരുങ്ങി ജിയോ. ഫീച്ചര്‍ഫോണുകള്‍ ഫോര്‍ ജി ആയി അപ്‌ഗ്രേഡ് ചെയ്യാനുദ്ദേശിക്കുന്നവരെ മുന്നില്‍കണ്ട് വലിയ സ്‌ക്രീനുള്ള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാൻ ജിയോ തയാറെടുക്കുന്നു. കൂടാതെ വൻ വിലക്കുറവിലായിരിക്കും ജിയോയുടെ വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണും എത്തുക.

നേരത്തെ കമ്പനി പുറത്തിറക്കിയ ഫോണിന് സ്മാര്‍ട്ട്‌ഫോണ്‍ നിലവാരത്തിലുള്ള പ്രത്യേകതകള്‍ ഇല്ലായിരുന്നതിനാൽ സിം വിപണി പിടിച്ചത് പോലെ ഫോണിന് വിപണിയില്‍ ശക്തനാകാൻ സാധിച്ചില്ല. ഇതിന് ഒരു പരിഹാരമായാണ് ജിയോ പുതിയ ഫോണുമായി എത്തുന്നത്. അതേസമയം എല്ലാ സൗകര്യങ്ങളോടും കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ജിയോയുടെവില്‍പന വിഭാഗം മേധാവി സുനില്‍ ദത്ത് പറഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close