KeralaLatest News

കീരി തേടിപ്പോകുന്ന ‘കീരിപ്പച്ച’യ്ക്ക് പിന്നിലെ രഹസ്യം?

പാമ്പിന്റെ കടിയേറ്റാല്‍ ഇന്നും മരണപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയാല്‍ അല്ലെങ്കില്‍ മര്‍മ്മ ഭാഗത്ത് എവിടെയെങ്കിലും കടിയേറ്റാല്‍ ഒക്കെ മരണം സംഭവിക്കുന്നുണ്ട്. അതേസമയം പാമ്പുമായി കടിപിടികൂടിയശേഷം കീരി ‘കീരിപ്പച്ച’ (Ophiorhiza mungos) എന്ന ചെടി തേടി ഓടുമെന്ന് ആദിവാസികള്‍ പറയുമ്പോള്‍ നാം അതിനെ നിസാരമായി കാണരുത്. തക്കതായ തെളിവുകള്‍ നിരത്തിയാണ് വിഷചികിത്സാ രംഗത്തുള്ള ആദിവാസി വൈദ്യന്മാര്‍ ഇക്കാര്യം പറയുന്നത്. പാമ്പുമായുള്ള ഏറ്റുമുട്ടല്‍ കഴിഞ്ഞാല്‍ കീരി, കീരിപ്പച്ചയുടെ ഇല തിന്നും. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാമ്പിന്റെ വിഷത്തിനുള്ള മരുന്നാണോ കീരിപ്പച്ചയെന്ന അന്വേഷണം ഗവേഷക സംഘം നടത്തുന്നുണ്ട്. ജീവികളുടെ ‘ഉള്‍വിളികളെ’ കൗതുകത്തോടെ നിരീക്ഷിക്കുകയാണ് ഗവേഷണ വിഭാഗം. ഈ ഗവേഷണം വിജയിച്ചാല്‍ വിഷ ചികിത്സാ രംഗത്ത് വലിയ കാല്‍വയ്പ്പാകും. അതേസമയം കേരള സര്‍വകലാശാല കംപ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക് വിഭാഗത്തിലാണ് ഗവേഷണം.

shortlink

Post Your Comments


Back to top button