Latest NewsIndia

പ്രകാശ് രാജ് മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ചു

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലം ഏതാണെന്ന് നടന്‍ പ്രകാശ് രാജ് പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബംഗളൂരു സെന്‍ട്രലില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ് പുതുവര്‍ഷാരംഭത്തില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മണ്ഡലം ഏതാണെന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. കൂടുതല്‍ വിവരങ്ങള്‍ വരു ദിവസങ്ങളില്‍ മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നും പ്രകാശ് രാജ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button