KeralaLatest NewsIndiaKollywood

പിണറായി വിജയന്‍ ആദര്‍ശ ധീരനെന്ന് നടന്‍ സത്യരാജ്

കൊച്ചി : പിണറായി വിജയനേയും കേരളത്തിലെ കമ്മ്യുണിസ്റ്റ് സര്‍ക്കാരിനെയും പുകഴ്ത്തി പ്രമുഖ തമിഴ് നടന്‍ സത്യരാജ്. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടയിലാണ് നടന്റെ പ്രസ്താവന.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആദര്‍ശ ധീരനാണെന്നും കേരളത്തിലേത് പോലെ തമിഴ്‌നാട്ടിലും കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ് നാട്ടില്‍ സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് മുഖ്യമന്ത്രിയാകുന്നതിന് വേണ്ടിയാണെന്നും ഇനി അത് നടക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

41 വര്‍ഷമായി സിനിമാ മേഖലയില്‍ ജോലു ചെയ്തിട്ടും തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button