Latest NewsFootballSports

ഗോള്‍ വേട്ടയില്‍ ലയണല്‍ മെസിയെ മറികടന്ന് സുനില്‍ ഛേത്രി

അബുദാബി : ഗോള്‍ വേട്ടയില്‍ ലയണല്‍ മെസിയെ മറികടന്ന് സുനില്‍ ഛേത്രി. ഏഷ്യന്‍കപ്പില്‍ നേടിയ ഇരട്ട ഗോളുകളാണ് നിലവില്‍ ടീമില്‍ സജീവമായ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡിന് ഛേത്രിയെ അര്‍ഹനാക്കിയത്. 65 ഗോളുകളാണ് മെസി നേടിയതെങ്കിൽ. സുനില്‍ ഛേത്രി ഇതുവരെ നേടിയത് 67 ഗോളുകളാണ്. 85 ഗോളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പട്ടികയിൽ ഒന്നാമൻ.

എ എഫ് സി ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തിൽ തായ്‌ലന്‍ഡിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യക്ക് ഗംഭീര ജയത്തുടക്കം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തായ്‌ലന്‍ഡിനെ തകർത്തത്. സുനില്‍ ഛേത്രി (ഇരട്ട ഗോൾ), അനിരുദ്ധ് ഥാപ്പ, ജെജെ ലാല്‍പെഖുല എന്നിവരാണ് ഇന്ത്യയുടെ വിജയ ഗോളുകൾ സ്വന്തമാക്കിയത്. 33-ാം മി​നി​റ്റി​ല്‍ തീ​ര​സി​ല്‍ ദം​ഗ്ഡ​യി​ലൂ​ടെയാണ് താ​യ്‌​ല​ന്‍​ഡ് ആശ്വാസ ഗോൾ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button