NattuvarthaLatest News

സഹോദരിയെ പീഡിപ്പിച്ചു; യുവാവിന് 20 വര്‍ഷം കഠിനതടവ്

കാസര്‍കോട്: സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം കഠിനതടവ്. പോക്‌സോ നിയമപ്രകാരം കേസെടുത്ത യുവാവിന് അര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക പെണ്‍കുട്ടിക്കു നല്‍കണം. അമ്മയും അമ്മൂമ്മയുമുള്ള വീട്ടില്‍ ഇളയ സഹോദരിയെ 2009 മുതല്‍ 2016 ജൂലൈ വരെ പീഡിപ്പിച്ചു എന്നാണ് കേസ്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണു രണ്ട് വകുപ്പുകളിലായി 10 വര്‍ഷം വീതം കഠിനതടവും 25,000 രൂപ വീതം പിഴയും വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button