KeralaLatest NewsIndia

ആര്‍എസ്എസ് പ്രചാരകനുമായി ചെന്നിത്തല കൂടിക്കാഴ്ച്ച നടത്തിയതെന്തിന് ? : ആരോപണവുമായി മുന്‍ യുവമോര്‍ച്ച നേതാവ്

കൊച്ചി : ആര്‍എസ്എസ് പ്രചാരകനും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അടുപ്പക്കാരനുമായ പി.പുരുഷോത്തമന് ഒപ്പമുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രം വിവാദമാവുന്നു. അടുത്തിടെ യുവമോര്‍ച്ചയില്‍ നിന്നും പുറത്ത് പോയ സിബി സാം തോട്ടത്തിലാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 26 നാണ് ആര്‍എസ്എസ് പ്രചാരകനായ പുരുഷോത്തമന്‍ രമേശ് ചെന്നിത്തലയ്‌ക്കൊപ്പമുള്ള ചിത്രം തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊ്ണ്ടാണ് സിബി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പുരുഷോത്തമന്‍ അമിത് ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണെന്ന് പോസ്റ്റില്‍ സിബി പറയുന്നു.

‘കോട്ടയം പാലാ സ്വദേശിയായ ഇദ്ദേഹം ചെറുപ്പകാലത്ത് തന്നെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചാരകവൃത്തിക്കായി നിയോഗിക്കപ്പെട്ട ആളാണു.പൊതുരംഗങ്ങളില്‍ ഒന്നും തന്നെ നേരിട്ട് രംഗത്ത് എത്താത്ത ഇദ്ദേഹം ഓര്‍ഗ്ഗനൈസര്‍ എന്ന ആര്‍.എസ്.എസ് മുഖപത്രത്തിന്റെ എഡിറ്റര്‍ കൂടി ആയിരുന്നു.
അമിത് ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഇദ്ദേഹവും, പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുമായുള്ള ബന്ധം എന്ത്?
കേരളത്തിലെ പല പ്രമുഖര്‍ക്കും അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്ന ആളാണിദ്ദേഹം.അടുത്തിടെ,അഖിലേന്ത്യാ നേതൃത്വത്തെ പോലും തള്ളി പറഞ്ഞ്,സംഘപരിവാര്‍ നാവായി മാറിയിരിക്കുന്ന ചെന്നിത്തലയ്ക്ക്,സംഘടനാപരമായോ,വ്യക്തിപരമായോ ശ്രീ.പുരുഷോത്തമനുമായി ബന്ധപെടേണ്ട ആവശ്യം ഒന്നും തന്നെ ഇല്ല.അമിത് ഷായ്ക്കും,മറ്റ് പലര്‍ക്കുമിടയില്‍ പാലമായി പ്രവര്‍ത്തിക്കുന്ന ശ്രീ.പുരുഷോത്തമനുമായി കൂടിക്കാഴ്ച്ച നടത്തേണ്ട എന്ത് സാഹചര്യമാണിന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവിനുള്ളത്? സിബി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.’

https://www.facebook.com/photo.php?fbid=2398283146852626&set=a.229043157109980&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button