MollywoodLatest NewsKollywood

തമിഴില്‍ അഭിനേതാവായി അരങ്ങേറ്റത്തിനൊരുങ്ങി ലാല്‍ ജോസ്

കൊച്ചി : തമിഴില്‍ അഭിനേതാവായി അരങ്ങേറ്റത്തിനൊരുങ്ങി മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലാല്‍ ജോസ്. ജീവ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ജിപ്‌സി എന്ന സിനിമയിലുടെയാണ് ലാല്‍ ജോസ് തമിഴില്‍ അഭിനേതാവായെത്തുന്നത്.

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നായികയുടെ പിതാവിന്റെ വേഷത്തിലാണ് ലാല്‍ ജോസ് അഭിനയിക്കുന്നത്. മലയാളി നടന്‍ സണ്ണി വെയ്‌നും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
പുതുമുഖ താരം നടാഷ സിങാണ് നായിക. സത്യരാജ്, രാജ് കിരണ്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്. രാജു മുരുകനാണ് സംവിധാനം. ഒരു സഞ്ചാര സംഗീതജ്ഞന്റെ വേഷത്തിലാണ് ചിത്രത്തില്‍ ജീവയെത്തുന്നത്.

ചിത്രത്തിന്റെ ടീസര്‍ കാണാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button