Jobs & VacanciesLatest NewsEducation & Career

തപാല്‍ ഇന്‍ഷുറന്‍സ് ഏജന്‍റ്- ഫീല്‍ഡ് ഓഫീസര്‍ ഒഴിവ്

തപാല്‍ വകുപ്പില്‍ പോസ്റ്റല്‍ ഡിവിഷന്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍, ഏജന്‍റുമാര്‍ എന്നിവരെ നിയമിക്കുന്നു. 18നും 65നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആര്‍.ഡി ഏജന്‍റുമാര്‍, അങ്കണവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍, ഇന്‍ഷുറന്‍സ് രംഗത്ത് മുന്‍പരിചയമുള്ളവര്‍, സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ചവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.

നിലവില്‍ ഇന്‍ഷുറന്‍സ് ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്ന രേഖകളും ഒരു ഫോട്ടോയുമായി ജനുവരി 10 രാവിലെ 11ന് പാലക്കാട് ഡിവിഷന്‍ പോസ്റ്റ് ഓഫീസില്‍ എത്തണം. ഫോണ്‍: 0491-2544740, 2545850.

Tags

Post Your Comments

Related Articles


Close
Close