Latest NewsKerala

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; നവവരൻ അറസ്റ്റിൽ

കോട്ടയം :വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ നവവരൻ അറസ്റ്റിൽ. കൊല്ലാട് നടുപ്പറമ്പിൽ കിരണിനെ (29) കോടതി റിമാൻഡ് ചെയ്തു. പത്തനംതിട്ട സ്വദേശി യുവതിയുടെ പരാതിയെ തുടർന്ന് മൂന്നാർ ബൈസൺവാലിയിൽ നിന്നാണ് കഴിഞ്ഞദിവസം ഇയാളെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മൂന്നിനായിരുന്നു കിരണിന്റെ വിവാഹം. 2 വർഷം മുൻപാണു യുവതിയുമായി കിരൺ പരിചയത്തിലായത്.തുടർന്ന് കൊല്ലാട്ടെ വീട്ടിലും വടവാതൂരിലും എത്തിച്ചു പലതവണ പീഡിപ്പിച്ചെന്നാണു പരാതി. പിന്നീട് വിദേശത്തുപോയ കിരൺ മടങ്ങിയെത്തിയപ്പോഴാണ് ഹൃദയവാൽവിന് തകരാറും മറ്റു രോഗങ്ങളുമായി യുവതി ചികിത്സയിലാണെന്ന വിവരം അറിയുന്നത്. തുടർന്നാണു മറ്റൊരു പെൺകുട്ടിയെ .
കിരൺ വിവാഹം കഴിച്ചത്.

കഴിഞ്ഞായഴ്ച നഗരത്തിലെത്തിയ യുവതിയെ കിരണും പിതാവും കാറിൽകൊണ്ടുപോയി മർദിച്ചതായി പോലീസ് പറഞ്ഞു. അവശയായ യുവതിയെ ചങ്ങനാശേരി ബൈപാസിൽ ഇറക്കിവിട്ടു. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button