KeralaLatest NewsIndia

മനിതിയുടെ സ്വകാര്യ വാഹനം പമ്പയിലെത്തിച്ചതില്‍ വിശദീകരണം കിട്ടിയേ തീരൂ, ശബരിമല വിശ്വാസികള്‍ക്കുള്ളത് : കോടതി

കൊച്ചി: ശബരിമല വിശ്വാസികള്‍ക്കുള്ളതെന്ന് ഹൈക്കോടതി. ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോയെന്നും കോടതി ചോദിച്ചു. വിശ്വാസികളാണോ ദര്‍ശനം നടത്തിയ യുവതികളെന്ന സംശയമാണ് കോടതി പ്രകടിപ്പിക്കുന്നത്. വരുന്നവര്‍ക്ക് അജണ്ടയുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി അജണ്ടയുള്ളവരെ തിരിച്ചറിയണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. . മനിതി സംഘത്തിന്റെ വാഹനം പമ്പയിലേക്ക് കടത്തി വിട്ടതിന് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സ്വകാര്യ വാഹനങ്ങളെ പമ്പയിലേക്ക് വിടരുതെന്ന കോടതി നിര്‍ദ്ദേശം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്. ശബരിമലയില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ തള്ളി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിരീക്ഷണ സമിതി റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

യുവതികളെ പ്രവേശിപ്പിക്കുന്നതിനിടെ അവിടെയുണ്ടായ അക്രമസംഭവങ്ങളെപ്പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു. അതിനിടെ ശബരിമല കര്‍മസമിതിക്കെതിരായ ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഇതിനെതിരെ പ്രക്ഷോഭം നയിക്കുന്നത് ശബരിമല കര്‍മ സമിതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button