KeralaLatest NewsIndia

ശബരിമല വാതില്‍ സമര്‍പ്പണ ഘോഷയാത്രയ്ക്കെത്തിയ എ.പത്മകുമാറിനും , കെ.പി.ശങ്കരദാസിനുമെതിരെ ഭക്തരുടെ അതിശക്തമായ പ്രതിഷേധം

. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ ഉന്തും തള്ളുമുണ്ടായി.തുടര്‍ന്ന് സ്ഥലത്തെത്തിയ കെ.പി.ശങ്കരദാസ് ക്ഷേത്ര മൈതാനത്താണ് ഇറങ്ങിയത്.

കോട്ടയം: ശബരിമല വാതില്‍ സമര്‍പ്പണ ഘോഷയാത്രയ്ക്കെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍,അംഗം കെ.പി.ശങ്കരദാസ് എന്നിവര്‍ക്കെതിരെ ശബരിമല കര്‍മസമിതിയുടെ പ്രതിഷേധം അതിശക്തമായിരുന്നു. ആദ്യം പ്രസിഡന്റാണ് എത്തിയത്.അദ്ദേഹം ക്ഷേത്ര പ്രവേശന കവാടത്തിലെത്തിയതോടെ കാത്തു നിന്നിരുന്ന കര്‍മസമിതി പ്രവര്‍ത്തകര്‍ ശരണം വിളികളോടെ പ്രതിഷേധവുമായെത്തി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ ഉന്തും തള്ളുമുണ്ടായി.തുടര്‍ന്ന് സ്ഥലത്തെത്തിയ കെ.പി.ശങ്കരദാസ് ക്ഷേത്ര മൈതാനത്താണ് ഇറങ്ങിയത്.

ഇതോടെ റോഡില്‍ നിന്നു പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ക്ഷേത്ര മൈതാനത്തേയ്ക്കു നീങ്ങി. വാക്കേറ്റമുണ്ടായതോടെ കര്‍മസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കണ്‍വീനര്‍ കെ.കെ.വിപിന ചന്ദ്രന്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ് ചന്ദ്രന്‍ ഉള്‍പ്പെടെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. ശരണം വിളിച്ചു പ്രതിഷേധിച്ചവരുടെ പേരില്‍ ഒരു കേസും എടുക്കരുതെന്നു പൊലീസിനോടു പറഞ്ഞിട്ടുണ്ടെന്നും അവര്‍ അവരുടെ കര്‍മം തുടരട്ടെയെന്നും ഞാന്‍ എന്റെ കര്‍മം ചെയ്യുന്നുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഉത്സവത്തിനായി അയ്യപ്പ ക്ഷേത്ര നട ഇന്നു വൈകിട്ട് 5ന് തുറക്കും. അതിന് ശേഷമാകും വാതില്‍ സമര്‍പ്പണം.ഇന്ന് ഉത്സവത്തിന് കൊടിയേറ്റ് നടക്കും. കൊടിയേറ്റിനു മുന്നോടിയായി വൈകിട്ട് 6ന് ശുദ്ധിക്രിയകള്‍ ആരംഭിക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ഇന്ന് രാവിലെ 7.30ന് 10 ദിവസത്തെ ഉത്സവം കൊടിയേറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button