Latest NewsInternational

ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണ്‍ ഇനി വില്‍ക്കില്ല

വാഷിങ്ടണ്‍:  ഇസ്ലാം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്നെന്ന് കാണിച്ച്‌ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണ്‍ നിര്‍ത്തലാക്കി. മുസ്ലിം ഉപദേശക സംഘടനയായ അമേരിക്കന്‍- ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആര്‍) ആണ് അതുസംബന്ധിച്ച്‌ ആദ്യമായി ആമസോണിന് പരാതി നല്‍കിയത്. ഖുറാന്‍ വചനങ്ങള്‍ എഴുതിയ ഡോര്‍ മാറ്റ്, ബാത്ത് മാറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ് ആമസോണ്‍ നിര്‍‌ത്തലാക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്.

പ്രവാചകനായ മുഹമ്മദ്, ഖുറാനിലെ വചനങ്ങള്‍ എന്നിവയെക്കുറിച്ചാണ് ഉത്പന്നങ്ങളില്‍ പ്രധാനമായും എഴുതിയിരിക്കുന്നത്.

ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച്‌ പുറത്തിറക്കിയ ​ഗൈഡ് ലൈന്‍സ് ഓരോ വില്‍പനക്കാരനും പിന്‍തുടരണമെന്നും, ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ അകൗണ്ടുകള്‍ നീക്കം ചെയ്യുമെന്നും ആമസോണ്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button