Latest NewsTechnology

ചിപ്പ് നിർമാണത്തിൽ സുപ്രധാന ചുവട് വയ്‌പ്പിനൊരുങ്ങി ഇന്റല്‍

ലാസ് വെഗാസ്: ചിപ്പ് നിർമാണത്തിൽ സുപ്രധാന ചുവട് വയ്‌പ്പിനൊരുങ്ങി ഇന്റല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ്  കമ്പനി നിർമിക്കും. ഫെയ്‌സ്ബുക്കുമായി സഹകരിച്ചാണ്  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിതമായ കംപ്യൂട്ടര്‍ ചിപ്പ് വികസിപ്പിക്കുന്നതെന്ന് ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ ഇന്റൽ അറിയിച്ചു. 2019 പകുതിയോടെ ചിപ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കംപ്യൂട്ടിങ് വിപണിയില്‍ ഇന്റലിന് എതിരാളികളായി എന്‍വിഡിയ കോര്‍പ്പ്, ആമസോണ്‍ വെബ്‌സര്‍വീസസ് യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്. അതേസമയം ഇന്റൽ പുതിയ ഒമ്പതാം തലമുറ കോര്‍ ഐത്രീ പ്രൊസസര്‍ മുതല്‍ കോര്‍ ഐ9 പ്രൊസസര്‍ വരെയുള്ള  ചിപ്പുകള്‍ സിഇഎസ് 2019 ല്‍ അവതരിപ്പിച്ചു. 2019 ആദ്യ പാദത്തില്‍ തന്നെ ചിപ്പുകള്‍ വിപണിയിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button