KeralaLatest News

ജാമിഅ നൂരിയ്യ സനദ്ദാന സമ്മേളനം ഇന്ന്

ജാമിഅ നൂരിയ്യയുടെ 56-ാം വാര്‍ഷികത്തിന് ജാമിഅ നൂരിയ്യ സനദ്ദാന സമ്മേളനം ഇന്ന് തുടങ്ങും. ഇതിനായി ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗര്‍ ഒരുങ്ങി കഴിഞ്ഞു. ഇന്ന് തുടങ്ങുന്ന 54-ാം സനദ്ദാന സമ്മേളനം 13-ന് സമാപിക്കും.

കേരളത്തിലെ മതപഠന രംഗത്തെ സുശക്തവും പരമ്പരാഗതവുമായ ദര്‍സ് പഠന സംവിധാനത്തിന്റെ ഭാഗമായ ആയിരക്കണക്കിന് വിദ്യര്‍ഥികളുടെ സംസ്ഥാന സംഗമം സമ്മേളനത്തില്‍ ഉണ്ടാകും. കൂടാതെ ജൂനിയര്‍ കോളേജ് വിദ്യാര്‍ഥികളുടെ കലാമേള നടക്കും. ഒപ്പം തന്നെ കര്‍മരംഗത്തേക്കിറങ്ങുന്ന മൂവ്വായിരം ആമില വൊളന്റിയര്‍മാരുടെ സമര്‍പ്പണവും ഈ സമ്മേളനത്തില്‍ നടക്കും.

239 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സനദ് സ്വീകരിക്കുന്നത്. ഇന്ന് വൈകീട്ട് നാല് മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടങ്ങും. സയ്യിദ് മുഫ്തി ആലേ റസൂല്‍ ഹബീബ് ഹാശിമി ആണ് പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

shortlink

Post Your Comments


Back to top button