Latest NewsEducation & Career

മെട്രോറെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ബംഗളൂരു:  ബംഗളൂരു മെട്രോറെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഓപറേഷന്‍സ് ആന്‍ഡ് മെയിന്‍റനന്‍സ് വിഭാഗത്തിലാണ് ഒഴിവ്. മെയിന്‍റയിനര്‍ 134, ജൂനിയര്‍ എന്‍ജിനിയര്‍ 21, സെക്ഷന്‍ എന്‍ജിനിയര്‍ 19 എന്നിങ്ങനെ ആകെ 174 ഒഴിവുണ്ട്. മെയിന്‍റയിനര്‍ യോഗ്യത മെട്രിക്കുലേഷനും ബന്ധപ്പെട്ട വിഷയത്തില്‍ ദ്വിവത്സര ഐടിഐയും ജൂനിയര്‍ എന്‍ജിനിയര്‍ ത്രിവസതര എന്‍ജിനിയറിങ് ഡിപ്ലോമ, സെക്ഷന്‍ എന്‍ജിനിയര്‍ എന്‍ജിനിയറിങ് ബിരുദം.അപേക്ഷിക്കാനുള്ള യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടണം. ഉയര്‍ന്നപ്രായം 35. www.bmrc.co.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതിഫെബ്രുവരി രണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button