Latest NewsKerala

പണിമുടക്ക് ; പമ്പയിലേക്കുള്ള ബസ് സർവീസ് ആരംഭിച്ചു

തിരുവനന്തപുരം : ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പമ്പയിലേക്കുള്ള ബസ് സർവീസ് തുടങ്ങിയെന്ന് കെഎസ്ആർടിസി. ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്കാണ് സർവീസാണ് നടത്തുന്നത്.തീർത്ഥാടകർ എത്തിയാൽ പത്തനംതിട്ടയിൽനിന്നും സർവീസുകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം പാലക്കാട് ,മലപ്പുറം ,വയനാട്, തൃശൂർ എന്നിവിടങ്ങളിൽ ഇന്നും കെഎസ്ആർടിസി സർവീസ് നടത്തില്ല.വയനാട് സുൽത്താൻബത്തേരി കെഎസ്ആർടിസിയിൽ ഡിപ്പോയിൽ ജോലി ചെയ്യാൻ തയ്യാറായി ജീവനക്കാരെത്തി. പോലീസ് സംരക്ഷണം ലഭിച്ചാൽ വാഹങ്ങൾ അയക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button