KeralaLatest News

അയപ്പ ഭക്തന്‍ പന്തളത്ത് കൊല്ലപ്പെട്ട സംഭവം :മുന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

പന്തളം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് പന്തളത്ത് നടന്ന വിശ്വാസ സംരക്ഷണ റാലിയില്‍ പങ്കെടുത്ത ചന്ദ്രന്‍ ഉണ്ണിത്താനെന്ന അയ്യപ്പ ഭക്തനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പിടിയിലായി.

രണ്ടാം പ്രതി പന്തളം തോന്നല്ലൂര്‍ ഉളമയില്‍ സാബു മകന്‍ ഷഫീക്ക് (20) മൂന്നാം പ്രതി ഉള്ളന്നൂര്‍ പമ്പൂര്‍വടക്കേതില്‍ ഹരികുമാര്‍ മകന്‍ ശ്രീഹരി (24) അഞ്ചാം പ്രതി തുമ്പമണ്‍ ചുട്ടിപാറയില്‍ നാരായണന്‍ മകന്‍ അബീഷ് (32) എന്നിവരാണ് ഇന്ന് പോലീസ് പിടിയിലായത്. ഒന്നാം പ്രതി കടയ്ക്കാട് വടക്കേ കോയിക്കല്‍ കണ്ണന്‍(30) നാലാം പ്രതി ഉളനാട് പുതുപ്പറമ്പില്‍ താഴേതില്‍ അജു (22) എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്.ആകെ പതിനൊന്ന് പ്രതികള്‍ ഉള്ളതില്‍ ഇപ്പോള്‍ 5 പ്രതികള്‍ പിടിയിലായിട്ടുണ്ട്. ജനുവരി രണ്ടിനാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍ കൊല്ലപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button