KeralaLatest News

കല്യാണ ‘റാഗിങ്’; ക്ഷുഭിതനായ വരൻ സദ്യ വലിച്ചെറിഞ്ഞു( വീഡിയോ)

വിവാവഹ സദ്യ കഴിക്കുമ്പോൾ സുഹൃത്തുക്കളുടെ റാഗിങ് താങ്ങാനാവാതെ ഭക്ഷണം വലിച്ചെറിയുന്ന വരന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വരനും വധുവിനും മുമ്പിൽ വലിയൊരു വാഴയിലയിലാണ് ഭക്ഷണം വിളമ്പിയത്. ഇതിനിടയിൽ സുഹൃത്തുക്കൾ നിർദേശങ്ങൾ നൽകുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. വരൻ ആദ്യം ഇതെല്ലാം ചിരിച്ചു കൊണ്ടാണു നോക്കിയിരിക്കുന്നത്. ഇതിനുശേഷം ചോറ് വിളമ്പുകയും വധു അതെല്ലാം തന്റെ വശത്തേക്കു മാറ്റിയിടുകയും ചെയ്യുന്നു. സുഹൃത്തുക്കൾ ഇതെല്ലാം നോക്കി ചിരിക്കുകയും കളിയാക്കുകയും ചെയ്യുന്നതോടെ വരൻ ദേഷ്യം കൊണ്ടു മേശയടക്കം മറിച്ചിട്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വിവാഹത്തിനു ശവപ്പെട്ടിയിൽ കിടത്തി വരനെ കൊണ്ടുവരുന്ന വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പലപ്പോഴും അതിരുകടന്ന പ്രവൃത്തികളാണു ‘പണികൊടുക്കൽ’ എന്ന പേരിൽ ചെയ്യുന്നത്. വധുവിന്റെ മുൻപിൽ മുണ്ടൂരി നൃത്തം കളിക്കുന്ന വരനും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ പ്രതികരണമുണ്ട്. വിവാഹദിനത്തിൽ ഇത്തരം റാഗിങ്ങുകൾ ഒഴിവാക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നു. ഇത്തരം പ്രവൃത്തികള്‍ വരന്റെയും വധുവിന്റെയും വീട്ടുകാർക്കുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകളെങ്കിലും ചിന്തിക്കാനാണ് ചിലർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button