Latest NewsBikes & ScootersAutomobile

പുതിയ രൂപത്തിൽ ഭാവത്തിൽ : വിപണി കീഴടക്കാൻ ഡോമിനറുമായി ബജാജ്

പുതിയ രൂപത്തിൽ ഭാവത്തിൽ 2019 ബജാജ് ഡോമിനര്‍ ഇന്ത്യൻ നിരത്തിൽ എത്തിക്കാൻ ഒരുങ്ങി ബജാജ്. ജനുവരി അവസാനത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നു കരുതുന്ന ബൈക്കിൽ ഒട്ടേറെ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഭാരത് സ്റ്റേജ് 6 (BS 6) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന രൂപകല്പനയാണ് ഇതിൽ ഏറ്റവും പ്രധാന സവിശേഷത.

മലിനീകരണം നിയന്ത്രണത്തിന്റെ ഭാഗമായി 2020 ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന എല്ലാ വാഹനങ്ങളും ഭാരത് സ്റ്റേജ് 6 മാർഗനിർദേശങ്ങൾ പാലിച്ചിരിക്കണം. ഇത് മുന്നിൽക്കണ്ടാണ് ഡോമിനറിൽ രൂപ മാറ്റങ്ങൾ കമ്പനി ഒരുക്കുന്നത്. കൂടുതൽ കരുത്തിന് വേണ്ടി ബജാജ്, കംപ്രഷൻ ആനുപാതം ഉയർത്താൻ സാധ്യതയുണ്ട്. എന്നാൽ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close