Latest NewsIndia

‘ദി ആക്സിഡന്റൽ ചീഫ് മിനിസ്റ്റർ പുറത്തു വരുമോ?’: കർണ്ണാടക ബിജെപി തിരിച്ചു പിടിക്കുമെന്ന് സൂചന നൽകി നേതാക്കൾ

ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ജനതാദള്‍ സഖ്യം വിടുന്നതിനെ കുറിച്ചുള്ള ആലോചനയിലാണെന്നും റിപ്പോര്‍ട്ടുണ്ട്

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും വഴിപിരിയലിലേക്കെന്നു സൂചന നൽകി കുമാര സ്വാമിയുടെ പ്രതികരണം പുറത്തു വന്നതോടെ വീണ്ടും പ്രതീക്ഷയിൽ ബിജെപി വൃത്തങ്ങൾ. ബിജെപി കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തിയെങ്കിലും ശത്രുക്കളായിരുന്ന ജെ ഡി എസും കോൺഗ്രസ്സും ഒന്നിച്ചു നിന്ന് ഭരണം പിടിക്കുകയായിരുന്നു. കര്‍ണ്ണാടക നിയമസഭയില്‍ 38 സീറ്റുകള്‍ മാത്രമുള്ള ജെ ഡി എസിനെ മുഖ്യമന്ത്രി സ്ഥാനം വരെ നൽകി ഭരണം ഏൽപ്പിച്ചെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസാണെന്ന വസ്തുതയാണ് പുറത്തു വരുന്നത്.

കോണ്‍ഗ്രസിന് 78ഉം ജെഡിഎസിന് 38ഉം സീറ്റ് മാത്രമാണുണ്ടായിരുന്നത്. ഭരണത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി അറിയാതെയാണ് പല കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത്. ഇതാണ് പൊട്ടിത്തെറിക്ക് വഴി വെച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ മല്‍സരിക്കാനാണ് ജെഡിഎസ്സിന്റെ ശ്രമം. എന്നാല്‍ ആറ് സീറ്റുകള്‍ മാത്രമേ നല്‍കുവെന്ന് കോണ്‍ഗ്രസ് അറിയിച്ചെന്നാണ് വിവരം. വരും ദിവസങ്ങളില്‍ ഇതും കൂടുതല്‍ ഭിന്നതകള്‍ക്ക് കാരണമാകും. ജെഡിഎസ്സിന് രണ്ട് എംപിമാരാണുള്ളത്. കോണ്‍ഗ്രസിന് 10 ഉം ബിജെപിക്ക് 16 ഉം എംപിമാരുണ്ട്.

പരമാവധി സീറ്റുകള്‍ കര്‍ണ്ണാടകയില്‍ ജയിക്കാനുള്ള ബിജെപി നീക്കത്തിനും തടസ്സമായിരുന്നു. എന്നാൽ കോൺഗ്രസും ജെ ഡി എസും തമ്മിലുള്ള പ്രശ്നങ്ങൾ ഉടലെടുത്തതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ശിവകുമാറാണ്. ഇതേ ശിവകുമാറാണ് കര്‍ണ്ണാടക ഭരണത്തിലും ഇപ്പോള്‍ അവസാന വാക്ക്.എല്ലാം കാര്യങ്ങളും കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് ചെയ്യുന്നത്.

പലപ്പോഴും അവരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വരുന്നു. അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്യുന്നത്. മുഖ്യമന്ത്രിയായ തന്നോട് സഹപ്രവര്‍ത്തകനോട് എന്നപോലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പെരുമാറുന്നത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാകാതെ സൂക്ഷിക്കണമെന്നു കുമാരസ്വാമിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്‌.ഡി.ദേവഗൗഡ യോഗത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്കു വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്. കുറഞ്ഞത് ആറ് സീറ്റുകള്‍ എങ്കിലും സംസ്ഥാനത്തു നേടാനാണു ശ്രമം.

അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ സാധ്യതകളെ തകിടം മറിക്കുന്ന ഒന്നും എംഎല്‍എമാരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് ദേവഗൗഡ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചില കോണ്‍ഗ്രസ് നേതാക്കളുമായി കൊമ്പ് കോര്‍ത്ത മൂത്ത മകനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്‌.ഡി.രേവണ്ണയുടെ സാന്നിധ്യത്തിലായിരുന്നു ദേവഗൗഡയുടെ ഉപദേശം. അങ്ങനെ കുമാരസ്വാമിയും രേവണ്ണയും കോണ്‍ഗ്രസ് വിരുദ്ധ ശത്രുക്കളാകുന്നു. എന്നാൽ ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ജനതാദള്‍ സഖ്യം വിടുന്നതിനെ കുറിച്ചുള്ള ആലോചനയിലാണെന്നും റിപ്പോര്‍ട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button