KeralaLatest NewsTechnologyHealth & Fitness

വിഷരഹിത പച്ചക്കറിക്കായി മൊബൈല്‍ ആപ്പുമായി മലയാളികള്‍

തൃശ്ശൂര്‍ : എന്തും വിഷമയമാവുന്ന ആധുനിക ലോകത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ ചെറുക്കുവാന്‍ ഒരുങ്ങുകയാണ് രണ്ട് തൃശ്ശൂര്‍ സ്വദേശികള്‍. വിഷരഹിത പച്ചക്കറികള്‍ കൈമാറ്റം ചെയ്യാനും ലഭിക്കുവാനും ഒരു പ്ലാറ്റ് ഫോം എന്ന തരത്തില്‍ ഒരു മൊബൈല്‍ ആപ്പ് നിര്‍മ്മിച്ചെടുത്താണ് ഇവരുടെ പ്രവര്‍ത്തന രീതി.

തൃശൂര്‍ സ്വദേശികളായ ജെഫിന്‍ ജോര്‍ജും സുരേഷ് ബാബുവുമാണ് ഈ ആപ്പിന് പിന്നില്‍. ‘ജി സ്റ്റോര്‍’ എന്നാണ് ആപ്പിന്റെ പേര്. വീട്ടില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് വിപണി കണ്ടെത്തുക എന്നതാണ് ആപ്പിന്റെ പ്രധാന ലക്ഷ്യം.

സ്വന്തം വളപ്പില്‍ കൃഷി ചെയ്ത പച്ചക്കറികള്‍ വീട്ടാവശ്യങ്ങള്‍ക്ക് ശേഷം ബാക്കി വരുന്നുണ്ടെങ്കില്‍ ആവശ്യക്കാരിലേക്ക് വില്‍ക്കുവാന്‍ ജി സ്‌റ്റോര്‍ എന്ന ഈ മൊബൈല്‍ ആപ്പ് വഴി സാധിക്കും. തിരിച്ച് നല്ല വിഷരഹിത പച്ചക്കറികള്‍ അന്വേഷിച്ചും ആപ്പില്‍ സന്ദര്‍ശനം നടത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button