Latest NewsSaudi ArabiaGulf

നവയുഗം സഫിയ അജിത്തിന്റെ സ്മരണയ്ക്കായി രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു

ദമ്മാം: ക്യാൻസർബാധിതയായി മരണമടഞ്ഞ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും,സൗദി അറേബ്യയിലെ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിയ്ക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി , നവയുഗം ദമ്മാം മേഖല കമ്മിറ്റി രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.

2019 ജനുവരി 25ന്, രാവിലെ എട്ടു മണി മുതൽ ദമ്മാം സെൻട്രൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ചാണ് രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് നവയുഗം രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നത്. മുൻവർഷങ്ങളിലെന്ന പോലെ നവയുഗം നേതാക്കളും, പ്രവർത്തകരും, പ്രവാസികളും, കുടുംബങ്ങളും, അടക്കം നൂറുകണക്കിന് ആളുകൾ രക്തദാനക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യും.

രക്തദാനം ഓരോ വ്യക്തിയുടെയും മനുഷ്യത്വം വിളിച്ചോതുന്ന മഹാദാനമാണ്. ആ സാമൂഹ്യനന്മയിൽ പങ്കു ചേരാൻ സേവനതത്പരരായ എല്ലാ നല്ലവരായ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം ദമ്മാം മേഖല പ്രസിഡന്റ് ഗോപകുമാറും, സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂരും പത്രപ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 0550107731, 0506995194 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

Tags

Post Your Comments


Back to top button
Close
Close