Latest NewsInternational

ഈ ഭക്ഷണശാലയില്‍ ആളുകള്‍ ഭക്ഷണം കഴിക്കാനെത്തുന്നത് നഗ്നരായി !

പാരീസ്:  പാരീസിലെ . ഒ നാച്ചുറല്‍ എന്ന ഭക്ഷണശാലയിലാണ് ആളുകള്‍ ഭക്ഷണം രുചിക്കാന്‍ നഗ്നരായി എത്തുന്നത്. 2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്റ്റൊറന്റ് പാരീസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മൈക്ക്, സ്റ്റീഫന്‍ എന്ന ഇരട്ട സഹോദരങ്ങളുടെ ആശയത്തിലായിരുന്നു നഗ്ന റെസ്റ്റൊറന്‍റ് ആരംഭിച്ചത്. ഒ നാച്ചുറലില്‍ എത്തിയാല്‍ ഏത് സമയവും നഗ്നരായി ഭക്ഷണം കഴിക്കാം

ഭക്ഷണശാലയില്‍ എത്തിയാല്‍ കൈ കഴുകാനായി വാഷ് റൂമിലേക്കല്ല ആദ്യം പോകുന്നത്, പകരം ചേയ്ഞ്ച് റൂമിലേക്കാണ്. ചെയ്ഞ്ച് റൂമില്‍ വസ്ത്രവും, മൊബൈലും, ക്യാമറയുമെല്ലാം ലോക്കറില്‍ വെക്കണം. പിന്നീടാണ് തീന്‍ മേശയിലേക്ക് എത്തുന്നത്. ക്യാമറയും, മൊബൈല്‍ഫോണും റെസ്റ്റൊറന്റില്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. റെസ്റ്റൊറന്റിലെ വെയ്റ്റര്‍മാര്‍ വസ്ത്രം ധരിച്ചാണ് ഭക്ഷണവുമായി വരുന്നത്.

എന്നാലിപ്പോള്‍ വിവാദങ്ങളോ അതിക്രമങ്ങളോ കാരണം നഗ്നരായി ഈ ഭക്ഷണശാലയില്‍ എത്തി ഭക്ഷണം കഴിക്കാന്‍ ആളില്ലാത്തതിനാല്‍ ഒ നാച്ചുറല്‍ അടച്ചുപൂട്ടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button