Latest NewsKerala

ചാരക്കേസിൽ ആയുധമാവുകയായിരുന്നുവെന്ന് ഫൗസിയ ഹസൻ

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ ആയുധമാവുകയായിരുന്നുവെന്ന് ഫൗസിയ ഹസൻ. ഫൗസിയും നിയമ പോരാട്ടത്തിന് ഇറങ്ങുകയാണ്. കേസിന് പിന്നിൽ രാഷ്‌ടീയമുണ്ടായിരുന്നുവെന്നും ഫൗസിയ പറഞ്ഞു. നമ്പി നാരായണന് നീതി കിട്ടിയതോടെ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.

നമ്പി നാരായണനെ ആദ്യമായി കണ്ടതു സിബിഐ കസ്റ്റഡിയിലായിരുന്നുവെന്നും രമൺ ശ്രീവാസ്തവയെ ഒരിക്കൽപോലും നേരിട്ടു കണ്ടിട്ടില്ലെന്നും ഫൗസിയ പറഞ്ഞു. പതിനാലു വയസ്സുകാരിയായ മകളെ മുന്നിൽ കൊണ്ടുവന്നു മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണു ചോദ്യംചെയ്യലിൽ ഉദ്യോഗസ്ഥർ പറഞ്ഞ പലതും സമ്മതിക്കേണ്ടി വന്നത്.

ജയിൽ മോചിതയായ ശേഷം, കേരള പോലീസിനും ഐബിക്കും എതിരെ കേസ് ഫയൽ ചെയ്തിരുന്നു. പിന്നീട് ഇന്ത്യയിൽ ബിസിനസ് ആവശ്യത്തിനെത്തിയ മകൻ നാസിഫ് താമസിച്ച ഹോട്ടലിൽ ഐബി ഉദ്യോസ്ഥർ എത്തി കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തി. തുടർന്നു കേസ് മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ലെന്നു മാലെയിലെ ഇന്ത്യൻ എംബസിയിൽ എഴുതി നൽകിയെന്നും ഫൗസിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button