Latest NewsIndia

‘ഹിമാലയത്തിലെ കൊടുംതണുപ്പിനെ അതിജീവിച്ച് ശാന്തത, ഏകത്വം, ധ്യാനം തുടങ്ങിയവ കണ്ടെത്താന്‍ ഞാന്‍ പഠിച്ചു’ :തന്റെ സന്ന്യാസ ജീവിതത്തെ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : സന്ന്യാസ ജീവിതം സ്വീകരിക്കാനായുളള പതിനേഴാം വയസ്സിലെ തന്റെ ഹിമാലയന്‍ യാത്രയെ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി തന്റെ പഴയ കാലത്തെ കുറിച്ച് മനസ്സ് തുറന്നത്.

‘ഹിമാലയത്തിലേക്കായിരുന്നു ആ യാത്ര. പുലര്‍ച്ചെ 3നും 3.45നും ഇടയിലെ ബ്രഹ്മ മുഹൂര്‍ത്തത്തിലാണ് ഉണര്‍ന്നിരുന്നത്. കൊടുംതണുപ്പിനെ അതിജീവിച്ചിരുന്നതിന്റെ തീക്ഷ്ണത ഇപ്പോഴും ഉണ്ട്. എവിടെ നിന്നും ശാന്തത, ഏകത്വം, ധ്യാനം തുടങ്ങിയവ കണ്ടെത്താന്‍ ഞാന്‍ പഠിച്ചു’. മോദി പറഞ്ഞു.
ലോകത്ത് കണ്ടെത്താന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. അതിനെല്ലാം വേണ്ടിയായിരുന്നു തന്റെ യാത്രകള്‍. ‘ജീവിതത്തില്‍ വഴിത്തിരിവുണ്ടായത് പതിനേഴാം വയസ്സിലാണ്. അതുവരെ താന്‍ കരുതിയിരുന്നത് സൈനിക ജീവിതം മാത്രമാണ് രാജ്യത്തെ സേവിക്കാനുള്ള ഏകവഴിയെന്നാണ്. എന്നാല്‍ സിദ്ധന്മാരോടും സന്യാസിമാരോടൊപ്പമുള്ള സംഭാഷണങ്ങളില്‍ നിന്നുമാണ് പലധാരണകളും മാറിത്തുടങ്ങിയത്. വളരുമ്പോള്‍ കൗതുകങ്ങള്‍ ഏറെ ഉണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. അറിവ് തീരെ കുറവും’, മോദി പറഞ്ഞു.

ചിന്തകളിലും പരിമിതികളില്‍ നിന്നുള്ള മോചനമാണ് വേണ്ടത്. വിശാലതയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ നാമൊന്നും ഒന്നുമല്ലെന്ന ബോധം ലഭിക്കും. ആ ബോധം ലഭിച്ചതിനു ശേഷമാണ് താന്‍ വീട്ടിലേക്ക് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button