KeralaLatest News

ബൈക്ക് യാത്രികരെ വെട്ടി‌പരിക്കേല്‍പ്പിച്ചു; സംഭവം ഇങ്ങനെ

മലപ്പുറം: ബൈക്ക് യാത്രികരെ കാറിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. ജില്ലയില്‍ രണ്ടിടങ്ങളിലായാണ് സമാനമായ ആക്രമണങ്ങളുണ്ടായത്. തിരൂര്‍ പുത്തങ്ങാടി സ്വദേശി ജംഷീര്‍, താനൂര്‍ വേളാപുരം സ്വദേശി സല്‍മാന്‍, ഉണ്യാല്‍ സ്വദേശി ആഷിഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ജംഷീറിന് വെട്ടേറ്റ് അരമണിക്കൂറിനുള്ളിലാണ് മറ്റ് രണ്ടുപേര്‍ക്കുമെതിരെ ആക്രമണമുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. ലീ​ഗ് പ്രവര്‍ത്തകരാണ് വെട്ടേറ്റ മൂന്ന് പേരും.

ഇന്നലെ രാത്രി പത്തരക്കും പതിനൊന്ന് മണിക്കും ഇടയില്‍‌ കാറിലെത്തിയ അക്രമി സംഘം ബൈക്ക് തടസ്സപ്പെടുത്തിയാണ് ആക്രമിച്ചത്. വ്യക്തിവൈരാ​ഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button