Latest NewsLife Style

നഖങ്ങൾ ഭം​ഗിയുള്ളതാക്കാം; ഇതാ ചില മാർഗങ്ങൾ

മുഖവും കെെ‌ കാലുകളം പോലെ തന്നെ സംരക്ഷിക്കേണ്ട ഒന്നാണ് നഖങ്ങളും. നഖങ്ങളെ വൃത്തിയോടെ സംരക്ഷിച്ചില്ലെങ്കിൽ മറ്റ് അസുഖങ്ങൾ പിടിപെടാം. ചിലർക്ക് നഖം പെട്ടെന്ന് പൊട്ടാറുണ്ട്. ത്വക്ക് രോഗങ്ങൾ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവു കാരണവും നഖങ്ങൾ പെട്ടെന്ന് പൊട്ടാം. അത് പോലെ തന്നെ കരൾ, വൃക്ക എന്നിവയ്ക്കു തകരാറുണ്ടെങ്കിലും നഖങ്ങൾക്കു നിറവ്യത്യാസം ഉണ്ടാകാം. ആരോ​ഗ്യമുള്ള നഖത്തിന് പ്രധാനമായി വേണ്ടത് പോഷകപ്രദമായ ഭക്ഷണമാണ്.

1. രാത്രിയില്‍ ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെ നേരം ഇരിക്കുക.

2. ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ക്കു തിളക്കം കിട്ടും.

3. രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച് നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പെടെ നന്നായി കവര്‍ ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. മുടങ്ങാതെ ചെയ്യുക. നഖങ്ങള്‍ക്കു കാന്തി ലഭിക്കും.

4. വിരലുകള്‍ കൂടെ കൂടെ സോപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുക. നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നത് തടയും.

5. നഖങ്ങള്‍ പാടുവീണതും നിറം മങ്ങിയതുമായാല്‍ കൈകള്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം അല്പം നാരങ്ങാനീരോ ഹൈഡ്രജന്‍ പെറോക്‌സൈഡോ ഉപയോഗിച്ച് ഈ പാടിനു മീതേ തിരുമ്മിയതിനുശേഷം കഴുകുക.

6. നഖങ്ങള്‍ വിളറിയതും പെട്ടെന്ന് പൊട്ടുന്നതുമാണെങ്കിൽ സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഏത് എണ്ണയായാലും മതി. ഒരു ചെറിയ ചരുവത്തില്‍ ചൂടാക്കിയ എണ്ണയൊഴിച്ച് ഇരു കരങ്ങളും 3 മിനിറ്റ് സമയം ഇതില്‍ മുക്കിവയ്ക്കുക.

shortlink

Post Your Comments


Back to top button