Latest NewsIndia

ഖനി അപകടം: തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സുപ്രീം കോടതി

അവര്‍ ജീവനോടെയുണ്ടോ എന്ന് നമുക്കറിയില്ല

ന്യൂഡല്‍ഹി: മേഘാലയയിലെ കല്‍ക്കരിഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. തൊഴിലാളികളികള്‍ ജീവനോടെ ഉണ്ടാകാമെന്ന് കോടതി പറഞ്ഞു. അതേസമയം ആരെങ്കിലും ജീവനോടെ ഉണ്ടെങ്കില്‍ അവരെ പുറത്തെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

പൊതുതാത്പര്യഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് എ.കെ. സിക്രി, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവര്‍ ജീവനോടെയുണ്ടോ എന്ന് നമുക്കറിയില്ല. ചിലപ്പോള്‍ ആരെങ്കിലുമുണ്ടാകും. നമുക്ക് അദ്ഭുതങ്ങളില്‍ വിശ്വസിക്കാം. അവരെ നമുക്ക് പുറത്തെത്തിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

അതേസമയം വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം ശരിക്ക് നടക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ തൊഴിലാളികളെ രക്ഷിക്കാന്‍ വേണ്ട എല്ലാ ശ്രമങ്ങളും അധികൃതര്‍ നടത്തുന്നുണ്ടെന്ന് തുഷാര്‍ മേത്ത വ്യക്തമാക്കി. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണെന്നും അദ്ദേഹം അറിയിച്ചു.

പരാതിയില്‍, അവരെ രക്ഷിക്കാന്‍ അധികൃതര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണെന്നും അദ്ദേഹം വിശദമാക്കി.

അനധികൃത ഖനനങ്ങള്‍ക്കെതിരേ എന്തുനടപടിയെടുത്തുവെന്ന കോടതിയുടെ ചോദ്യത്തിന്, ഖനിയുടമയെ അറസ്റ്റുചെയ്തുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button