Latest NewsIndia

റെയിൽവേ ഓവർബ്രിഡ്ജിന് അന്തിമരൂപമായി

കൊച്ചി: വാത്തുരുത്തി റെയിൽവേ ഓവർബ്രിഡ്ജിജിന് അന്തിമ രൂപമായെന്ന് പ്രൊഫ. കെ.വി.തോമസ്. എം.പി. ഡിഎംആർസി തയ്യാറാക്കിയ വിവിധ അലൈന്‍മെന്റുകളിൽ പഴയ റെയിൽവേ സ്റ്റേഷനിൽ നിന്ന് തുടങ്ങുന്ന അലൈന്‍മെന്റിന് എം.പി.യുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗം അംഗീകരിച്ചു. അലൈന്‍മെന്റ് സ്വീകാര്യമാണെന്ന് നേവിയും കൊച്ചിൻ പോർട്ട് ട്രസ്റ്റും അറിയിച്ചിട്ടുണ്ട്.

റോഡ് ആൻറ് ബ്രിഡ്‌ജസ് കോർപറേഷനും റെയിൽവേയും ചർച്ച നടത്തിയതിനു ശേഷം 23 ന് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് എം.പി.അറിയിച്ചു. മേൽപ്പാലം നിർമിക്കുന്നതിനുള്ള ഫണ്ട് കിഫ്ബിയിൽ നിന്ന് ഉറപ്പാക്കുമെന്ന് സർക്കാരും സമ്മതിച്ചിട്ടുണ്ട്.

ശനിയാഴ്ച്ച ചേർന്ന യോഗത്തിൽ കമഡോർ എം.പ്രകാശ്, നഗരസഭ സെക്രട്ടറി എ.എസ്‌.അനൂജ, ഡിഎംആർസി ചീഫ് എഞ്ചിനീയർ കെ.ജെ.ജോസഫ്, ഡെപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ, റെയിൽവേ ചീഫ് എഞ്ചിനീയർ എ.സി.ശ്രീകുമാർ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ചാക്കോ ജോർജ്, കൊച്ചിൻ ഷിപ്പ് യാർഡ് ജനറൽ മാനേജർ എൽദോ ജോൺ, കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഇ.രമ, പി.ഡബ്യു.ഡി അസി.എക്സി. എഞ്ചിനീയർമാരായ പി. ഇന്ദു, സൂസൻ തോമസ് എന്നിവർ പങ്കെടുത്തു.

shortlink

Post Your Comments


Back to top button