Latest NewsIndia

എസ്പി- ബിഎസ്പി സഖ്യത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നു മമതാ ബാനര്‍ജി

കൊല്‍ക്കത്ത: എസ്പി- ബിഎസ്പി സഖ്യത്തിനു പിന്തുണയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എസ്പി- ബിഎസ്പി സഖ്യത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നുവരുന്നും തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ പ്രകടനത്തെ മറ്റുള്ളവരെപ്പോലെ താനും ഉറ്റു നോക്കുകയാണെന്നും മമതവ്യക്തമാക്കി .

ഉത്തര്‍പ്രദേശിലാണ് എസ്പി-ബിഎസ്പി സഖ്യത്തിന്റെ പ്രഖ്യാപനം മായാവതിയും അഖിലേഷ് യാദവും ചേർന്ന് നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നു മായാവതി പറഞ്ഞു. മഹാസഖ്യം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തും. എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നും മായാവതി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button