Latest NewsIndia

21 ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ പിടിയില്‍

ചെന്നൈ: ഇരുപത്തിയൊന്ന് ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. ഇവരുടെ ബോട്ടും നാവിക സേന പിടിച്ചെടുത്തു. നെടുന്തീവ് തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പുതുക്കോട്ട, ജഗതിപട്ടണം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യതൊഴിലാളികളാണ് പിടിയിലായതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button