NattuvarthaLatest News

അനധികൃതമായി കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍

കൂത്തുപറമ്പ് : മാഹിയില്‍ നിന്നും അനധികൃതമായി കടത്തി കൊണ്ടുവരികയായിരുന്ന വിദേശ മദ്യം എക്‌സൈസ് പിടികൂടി. കൂത്തുപറമ്പ് പൂക്കോട് എക്‌സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വിദേശമദ്യം പിടികൂടിയത്.

സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി, അഞ്ചരക്കണ്ടി സ്വദേശി ഹേമദാണ് പൊലീസ് പിടിയിലായത്. 36 കുപ്പികളിലായി 18 ലിറ്റര്‍ വിദേശമദ്യം ഇയാളുടെ കൈവശമുണ്ടായിരുന്നു. മദ്യം കടത്താന്‍ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button