KeralaLatest NewsNews

സംസ്ഥാനത്ത് മൊബൈല്‍ ത്രിവേണി സ്‌റ്റോറുകള്‍ വെട്ടിക്കുറച്ചു; എറണാകുളം ജില്ലയില്‍ പൂര്‍ണമായും നിര്‍ത്തി

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെ എണ്ണം വെട്ടിക്കുറച്ചു. 2011 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 141 മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഇപ്പോഴുള്ളത്ത് 60 എണ്ണം മാത്രമാണ്. കണ്‍സ്യൂമര്‍ ഫെഡിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന എറണാകുളം ജില്ലയില്‍ മൊബൈല്‍ ത്രിവേണി സ്റ്റോറുകളൊന്നും ഇപ്പോള്‍ നിലവിലില്ല.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്താകെ അറുപതു സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളാണു പ്രവര്‍ത്തിക്കുന്നതെന്നു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ മൊബൈല്‍ ത്രിവേണി സ്റ്റോറുകളുമായി രണ്ടുവീതം വാഹനങ്ങളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. പത്തനംതിട്ടയില്‍ മൂന്നും ആലപ്പുഴയില്‍ നാലും തൃശൂരും കോഴിക്കോടും അഞ്ചും വാഹനങ്ങളാണുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ സര്‍വ്വീസ് നടത്തുന്നത്. 12 വാഹനങ്ങള്‍ ഇവിടെയുള്ളപ്പോള്‍ കൊല്ലത്തു 11ഉം കോട്ടയത്ത് പത്തും ബസുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button