KeralaLatest News

ചികിത്സയ്ക്ക് പണമില്ല ; പതിനൊന്ന്കാരിക്ക് പിതാവ് വിഷം കൊടുത്തു കൊന്നു

ബെംഗളൂരു: ചികില്‍സിക്കാന്‍ പണമില്ലാത്തതിനാല്‍ പിതാവ് 11 വയസ്സുള്ള മകളെ വിഷം കൊടുത്തു കൊന്നു. ഉത്തര കന്നഡ ജില്ലയിലെ ഹേമാഡി കുമാര ഗ്രാമത്തിലാണു സംഭവം. നാഗരാജ് പൂജാരി (44) ആണു ഹൃദയസംബന്ധമായ അസുഖമുള്ള മകള്‍ നയനയെ കൊന്നത്. മൂന്ന് പെണ്‍മക്കളുള്ള നാഗരാജ് – സുമംഗല ദമ്ബതികളുടെ രണ്ടാമത്തെ മകളാണു നയന. നയനയുടെ ചികിത്സകള്‍ക്ക് ഏറെ പണം ചെലവഴിച്ചതില്‍ ദു:ഖിതനായ ഇയാള്‍ കഴിഞ്ഞ ദിവസം മദ്യപിച്ചു ലക്കുകെട്ടാണു വീട്ടിലെത്തിയത്. തുടര്‍ന്നാണു മകള്‍ക്കു വിഷം നല്‍കിയത്.

Tags

Post Your Comments

Related Articles


Close
Close