Latest NewsBeauty & Style

തണുപ്പ് കാലത്ത് ചര്‍മ്മത്തിന് സുരക്ഷ നൽകാൻ ചില വഴികളിതാ….!

പ്രകൃതിയുടെ ഓരോ മാറ്റങ്ങളും നമ്മുടെ ശരീരത്തെ ബാധിക്കാറുണ്ട്.തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ട് പോകുന്നത് മിക്കവരുടെയും പ്രശ്നമാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ തണുപ്പ് കാലത്ത് സോപ്പ് ഒഴിവാക്കി പകരം കടലമാവോ മറ്റോ ഉപയോഗിക്കുന്നതാണ് നല്ലത്. ഉറങ്ങാന്‍പോകുന്നതിന് മുമ്പ് ദേഹത്ത് മോയ്സ്ച്ച റൈസര്‍ ക്രീം പുരട്ടുന്നതും നല്ലതാണ്.

കൈകളിലും കാലുകളിലും ഉള്ള ചര്‍മ്മം ഉണങ്ങാതെ സൂക്ഷിക്കുന്നതിന് ഗ്ലിസറിനും നാരങ്ങാനീരും പനിനീരും ചേര്‍ത്ത് കൈകാലുകളില്‍ പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പച്ച വെള്ളത്തില്‍ കഴുകുക.കൂടാതെ പാദങ്ങള്‍ ദിവസവും 10 മിനിറ്റ് ഇളം ചൂടുവെള്ളത്തില്‍ പാദം മുക്കിവയ്ക്കുന്നതും നല്ലതാണ്. ഇതിന് ശേഷം ക്രീം പുരട്ടുക.

Image result for FACE IN WINTER

കാലിലോ കയ്യിലോ വിണ്ടുകീറുന്ന സ്ഥലത്ത് രണ്ടാഴ്ച്ച തുടര്‍ച്ചയായി പാലിന്‍റെ പാട അര മണിക്കൂര്‍ നേരം തേച്ചുപിടിപ്പിച്ച്‌ കഴുകിക്കളയുക.ചുണ്ടുകള്‍ വരളുന്നതിന് രാത്രിഉറങ്ങുമ്പോള്‍ കുറച്ച്‌ ഗ്ലിസറിന്‍ ചുണ്ടുകളില്‍ പുരട്ടുകയോ അല്‍പ്പം വെണ്ണയും നാരങ്ങാ നീരും ചേര്‍ത്ത് പുരട്ടുകയോ ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button