Latest NewsBusiness

ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയിൽ താരമാകാൻ ഒരുങ്ങി ആമസോണ്‍ പേ

ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയിൽ താരമാകാൻ ഒരുങ്ങി ആമസോണ്‍ പേ. വിപണിയിൽ കൂടുതൽ സാന്നിധ്യമാകാൻ മാതൃസ്ഥാപനമായ ആമസോണ്‍ 300 കോടി നിക്ഷേപിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. റിസര്‍വ് ബാങ്കില്‍ നിന്നും പിപിഐ (പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ്) ലൈസന്‍സ് ലഭിച്ച ഏക കമ്പനിയാണ് ആമസോണ്‍. പേടിഎം, ഫോണ്‍ പേ,ഗൂഗിള്‍ പേ എന്നിവയാണ് ആമസോണ്‍ പേയുടെ മുഖ്യ എതിരാളികൾ.

നിലവിലുളള ഉപഭോക്താക്കളെ ആക്റ്റീവ് ആയി നിർത്തുവാനുള്ള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പ്രക്രിയ പൂർത്തിയാക്കുന്ന ശ്രമത്തിലാണ് ഇപ്പോൾ ആമസോണ്‍ പേ. കെവൈസി മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് മൊബൈല്‍ വാലറ്റ് കമ്ബനികള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച സമയം ഫെബ്രുവരി 28നാണ് അവസാനിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button