Latest NewsIndia

വായുമലിനീകരണം രൂക്ഷം; 24 മണിക്കൂറിനുള്ളില്‍ കൃത്രിമ ശ്വാസകോശത്തിന്റെ നിറം കണ്ട് ആശങ്കപ്പെട്ട് ഡോക്ടര്‍മാര്‍

ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

ലഖ്‌നൗ: രാജ്യത്ത് വായുമലിനീകരണം രൂക്ഷമാകുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍ രംഗത്തുവന്നു. ഉത്തര്‍പ്രദേശില്‍ വായുമലിനീകരണത്തിന്റെ തീവ്രത രേഖപ്പെടുത്താനായി സ്ഥാപിച്ച കൃത്രിമ ശ്വാസകോശം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കറുപ്പുനിറമായി മാറുകയായിരുന്നു.
വായുമലിനീകരണം ശ്വാസകോശത്തെ എങ്ങനെ ബാധിക്കുമെന്ന് വെളിപ്പെടുത്തുന്നതിനാണ് ലാല്‍ബാഗിന് സമീപം ഇത്തരമൊരു മാതൃക സ്ഥാപിച്ചത്.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൃത്രിമ ശ്വാസകോശത്തിന്റെ മാതൃക കറുപ്പ് നിറമായത് ആറ് ദിവസം കൊണ്ടാണ്. ബെംഗളൂരുവില്‍ 18 ദിവസം കൊണ്ട് കൃത്രിമ ശ്വാസകോശം കറുപ്പ് നിറമായി. ക്ലൈമറ്റ് അജന്‍ഡ എന്ന കാലാവസ്ഥാ സംബന്ധിയായ പഠനം നടത്തുന്ന സംഘടനയാണ് ഇത്തരത്തിലുള്ള മാതൃക രാജ്യത്തെ പ്രമുഖനഗരങ്ങളില്‍ സ്ഥാപിച്ച് പരിശോധന നടത്തിയത്.

വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ കാര്യക്ഷമമായി നടക്കാത്തതാണ് ഇത്തരത്തില്‍ വായുമലിനീകരണം രൂക്ഷമാകാന്‍ കാരണമെന്ന് ക്ലൈമറ്റ് അജന്‍ഡയുടെ ഡയറക്ടര്‍ ഏക്ത ശേഖര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button