CinemaNewsEntertainment

‘ശബ്ദിക്കുന്ന കലപ്പ’യുമായി ജയരാജ്

 

കോട്ടയം: പൊന്‍കുന്നം വര്‍ക്കിയുടെ വിഖ്യാഥകഥ ശബ്ദിക്കുന്ന കലപ്പ ഹ്രസ്വ ചിത്രമാക്കി സംവിധായകന്‍ ജയരാജ്. കോട്ടയം നവലോകം സാംസ്‌കാരിക കേന്ദ്രത്തിന് വേണ്ടിയാണ് ജയരാജ് ചലച്ചിത്രം ഒരുക്കിയത്. ദുരിതാശ്വാസ കേന്ദ്രത്തില്‍ കണ്ടെത്തിയ പരമേശ്വരനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 1956ല്‍ പൊന്‍കുന്നം വര്‍ക്കി എഴുതിയ ശബ്ദിക്കുന്ന കലപ്പ അരമണിക്കൂറില്‍ താഴെയുള്ള ഹ്രസ്വ ചിത്രമായി ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ ജയരാജ്.

ഔസേപ്പ് എന്ന കര്‍ഷകനും കണ്ണനെന്ന ഉഴവ് കാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ശബ്ദിക്കുന്ന കലപ്പ. ജീവിതപ്രാരാബ്ധങ്ങളാല്‍ കാളയെ വില്‍ക്കേണ്ടി വരികയും പിന്നീട് അറവ് ശാലയില്‍ നിന്ന് കാളയെ ഔസേപ്പ് സ്വന്തമാക്കുന്നതുമാണ് കഥ. കമ്പത്തും തേനിയിലുമായിരുന്നു ചിത്രീകരണം. ചൊവ്വാഴ്ച്ച വൈകീട്ട് പമ്പാടിയിലെ പൊന്‍കുന്നം വര്‍ക്കി സ്മൃതി മണ്ഡപത്തില്‍ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കും. ദേശീയ പുരസ്‌കാര ജേതാവ് നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ക്യാമറാമാന്‍.

Tags

Post Your Comments

Related Articles


Back to top button
Close
Close